ഗാസയുടെ പുനർനിർമ്മാണം; 5 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് യുഎഇ


ഗാസയുടെ പുനർനിർമ്മാണത്തിനായി യുഎഇ ശനിയാഴ്ച 5 മിൽയൺ ഡോളർ സഹായം പ്രഖ്യാപിച്ചു. ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയനും പുനർനിർമ്മാണ കോർഡിനേറ്ററുമായ സിഗ്രിഡ് കാഗിൻ്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനാണ് സഹായം അനുവദിച്ചിരിക്കുന്നത്. യുഎഇ സന്ദർശിക്കാനെത്തിയ കാഗ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. യുദ്ധത്തിന്റെ ഫലമായി ഗാസയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി അവർ അവലോകനം ചെയ്തു.

ഗാസ മുനമ്പിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും ഗാസയിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാനും സിഗ്രിദ് കാഗിൻ്റെ ശ്രമങ്ങളെ പിന്തുണയ്ക്കാനുമുള്ള യുഎഇയുടെ താൽപ്പര്യം ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ഊന്നിപ്പറഞ്ഞു.  വെടിനിർത്തലിൻ്റെ ആവശ്യകതയും ഗാസ മുനമ്പിലെ സഹോദരങ്ങളായ പലസ്തീൻ ജനതയ്ക്ക് മാനുഷികവും ദുരിതാശ്വാസവും വൈദ്യസഹായവും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുകയുംവേണമെന്നും ആവശ്യമുയർന്നു.

article-image

േിുേിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed