ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി ദുബായ്


ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ദുബായ്. 56 ലോക രാജ്യങ്ങളിലെ 390 നഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് ദുബായ് മുന്നിലെത്തിയത്. ഏറ്റവും തിരക്കേറിയ നഗര ഹൃദയങ്ങളിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ദുബായിൽ 12 മിനിറ്റ് മതി. 10 കിലോമീറ്ററിനു പ്രധാന നഗരങ്ങളിലെ ശരാശരി വേഗം 21 മിനിറ്റായിരിക്കെയാണ് ദുബായുടെ ഈ നേട്ടം. ലോസാഞ്ചലസ്, മോൺട്രിയോൾ, സിഡ്നി, ബർലിൻ, റോം, മിലൻ എന്നിവർക്കൊപ്പമാണ് ദുബായുടെ റാങ്ക്. രാജ്യാന്തര തലത്തിൽ ഗതാഗത മേഖലയിലെ നേട്ടങ്ങൾ വിലയിരുത്തുന്ന ടോംടോമിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ നേട്ടം രേഖപ്പെടുത്തിയത്. മികച്ച ഗതാഗതത്തിൽ നെതർലൻഡ്സിലെ അൽമേറെയാണ് മുന്നിൽ. ഇവിടെ 10 കിലോമീറ്റർ സഞ്ചരിക്കാൻ 8 മിനിറ്റ് മതി. ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ ലണ്ടൻ നഗരമാണ്. ഇവിടെ 10 കിലോമീറ്റർ താണ്ടാൻ 36 മിനിറ്റ് വേണം. 

നഗര പ്രദേശങ്ങളിൽ മണിക്കൂറിൽ ശരാശരി 59 കി.മീ. വേഗത്തിൽ സഞ്ചരിച്ചാൽ ദുബായിൽ 10 കിലോമീറ്റർ താണ്ടാൻ 9 മിനിറ്റ് മതിയാകുമെന്നും പഠനത്തിൽ പറയുന്നു. തിരക്ക് കുറയ്ക്കുന്നതിനു നിർമിച്ച മേൽപ്പാലങ്ങളും വീതി കൂടിയ റോഡുകളും സർവീസ് റോഡുകളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഗതാഗത മേഖലയിൽ ദുബാക്ക് ഉയർന്ന റാങ്ക് സമ്മാനിച്ചതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. 12 വരി റോഡ് അടക്കം 18,475 കിലോമീറ്ററാണ് നിലവിലെ റോഡുകളുടെ നീളം. 90 കി.മീ നീളുന്ന മെട്രോയും 11 കി.മീ. സഞ്ചരിക്കുന്ന ട്രാമും ഗതാഗതത്തെ കൂടുതൽ സുഗമമാക്കി. ദുബായ് റോഡുകളിൽ 884 അടിപ്പാതകളും മേൽപാലങ്ങളുമുണ്ട്. കാൽനട യാത്രക്കാർക്കുള്ള പാലങ്ങളും അടിപ്പാതകളും 122 എണ്ണമായി വർധിച്ചു. സൈക്കിൾ സവാരിക്കുള്ള റോഡിന്റെ ദൂരം 543 കിലോമീറ്ററായി. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ആവശ്യമായ വികസനം പൊതുഗതാഗത രംഗത്തു കൊണ്ടുവരാൻ ആർടിഎയ്ക്ക് കഴിഞ്ഞെന്നും അൽ തായർ പറഞ്ഞു.

article-image

dvxv

You might also like

  • Straight Forward

Most Viewed