നവീൻ ബാബുവിന്റെ മകൾക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി


ഷീബ വിജയൻ

തിരുവനന്തപുരം: സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം നിരഞ്ജന നായർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമന ഉത്തരവ് കൈമാറി. എഡിഎമ്മായിരുന്ന അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്കാണ് നിയമനം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീൻ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ, പഴകുളം മധു എംഎൽഎ എന്നിവരും സന്നിഹിതരായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസർ ആയാണ് നിരഞ്ജനയ്ക്കു നിയമനം നൽകിയിരിക്കുന്നത്.

2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സർക്കാർ സിബിഐക്ക് വിട്ടിരുന്നു. സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് പ്രതി.

article-image

്േ്േ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed