കുവൈത്തില്‍ വൈദ്യുതി കേബിളുകൾ മോഷ്ടിച്ച ഏഴു പേർ പിടിയിൽ

കുവൈത്തില്‍ വൈദ്യുതി കേബിളുകൾ മോഷ്ടിച്ച ഏഴു പേർ പിടിയിലായി. നാല് ഏഷ്യക്കാരെയും മൂന്ന് അറബികളെയുമാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി കേബിളുകൾ മോഷ്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളില്‍ നിന്നും ഒരു ടൺ വൈദ്യുതി കേബിളുകൾ, ചെമ്പ് കേബിളുകൾ, വയറുകൾ, കേബിൾ മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.അറസ്റ്റിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
fghf