പുനര്‍ജനി തട്ടിപ്പ്; വി.ഡി.സതീശനെതിരെ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്


പുനര്‍ജനി തട്ടിപ്പ് കേസില്‍ വി.ഡി.സതീശനെതിരെ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്. പരാതിക്കാരെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. തിങ്കളാഴ്ച മൊഴിയെടുക്കും. മുഴുവന്‍ തെളിവുകളുടേയും ഒറിജിനല്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി.

2018ലെ പ്രളയശേഷം വിഡി സതീശന്‍ വിദേശത്തുപോയി പണം പിരിക്കുകയും പറവൂര്‍ മണ്ഡലത്തില്‍ പുനര്‍ജനി എന്നപേരില്‍ പുനരധിവാസ പദ്ധതി നടപ്പാക്കുകയും ചെയ്തിരുന്നു. വിദേശത്ത് നിന്ന് പണപ്പിരിവ് നടത്തിയത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്നും ഇത് ചട്ടലംഘനമാണെന്നുമായിരുന്നു പരാതി. ചാലക്കുടിയിലെ കാതികൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്.

article-image

asdadsads

You might also like

Most Viewed