ചൊവ്വയുടെ ഉപഗ്രഹം ഡെയ്മോസിന്റെ അപൂർവ ചിത്രം പകർത്തി യുഎഇ

ചൊവ്വാ ഗ്രഹത്തിന്റെ ഉപഗ്രഹമായ ഡെയ്മോസിന്റെ ഘടനയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന അപൂർവ ചിത്രം യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ ഹോപ് പകർത്തി. ഡെയ്മോസിന്റെ ഉത്ഭവം സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുന്നതാണു ചിത്രം. രണ്ടു വർഷമായി ചൊവ്വാഗ്രഹത്തെ ചുറ്റുന്ന യുഎഇ ബഹിരാകാശ പേടകം ഡെയ്മോസിനെയും ഛിന്നഗ്രഹമായ ഫോബോസിനെയും നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
ചൊവ്വയുടെ ഭ്രമണപഥത്തിൽ ഈ ഉപഗ്രഹങ്ങൾ എങ്ങനെ എത്തിയെന്ന പുതിയ ചർച്ചകൾക്കും ചിത്രങ്ങൾ തുടക്കമിട്ടു.
മനുര