സിനിമ സംഘടനകൾ കൈയ്യൊഴിഞ്ഞു: ‘അമ്മ’യിൽ അംഗത്വത്തിന് അപേക്ഷ നൽകി ശ്രീനാഥ് ഭാസി

വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ താര സംഘടനയായ ‘അമ്മ’യിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ നടൻ കൈമാറി. സിനിമ സംഘടനകൾ നടന്റെ വിലക്കുമായി ബന്ധപ്പെട്ട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പുതിയ നീക്കം.
അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമാകും അപേക്ഷയ്ക്കുള്ള നടപടി സ്വീകരിക്കുക. നിർമ്മാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും ഡേറ്റ് നൽകാതെയും പല സിനിമകൾക്ക് ഒരേസമയം ഡേറ്റ് കൊടുത്ത് സിനിമയുടെ മുഴുവൻ ഷെഡ്യൂളിനെയും മാറ്റിമറിക്കുകയും ചെയ്യുന്ന അവസ്ഥ വരുന്നുവെന്ന പരാതിയിലാണ് ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ ഒന്നടങ്കം പ്രഖ്യാപിച്ചത്.
DSDSA