യുഎഇ ഗോൾഡൻ വിസ പട്ടികിൽ പുതിയ നാല് വിഭാഗങ്ങൾ കൂടി

യുഎഇ ഗോൾഡന്‍ വിസ കൂടുതൽ പേരിലേക്ക് വിപുലീകരിക്കുന്നു. ഗോൾഡൻ വിസ പദ്ധതിയിൽ നാല് പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പട്ടിക വിപുലീകരിച്ചിരിക്കുന്നത്. വ്യവസായ, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ, മതപണ്ഡിതർ, ഗവേഷകർ, മുതിർന്ന പണ്ഡിതർ, ശാസ്ത്രജ്ഞർ, ആരോഗ്യ മേഖലയിലെ വിദഗ്ധർ എന്നിവർക്കാണ് 10 വർഷത്തെ ദീർഘകാല വിസ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും.
ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വേണ്ടിയുള്ള ഗോൾഡൻ വിസാ നിബന്ധനകൾ:
എഞ്ചിനീയറിംഗ്, ടെക്‌നോളജി, ലൈഫ് സയൻസസ്, നാച്ചുറൽ സയൻസസ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിഎച്ച്ഡി ബിരുദം നേടിയിരിക്കണം. ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ ഒന്നിൽ നിന്നുള്ള പിഎച്ച്ഡി അല്ലെങ്കിൽ ലോകത്തിലെ മികച്ച 250 സർവ്വകലാശാലകളിൽ ഒന്നിൽ നിന്ന് ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ പഠനമേഖലയിൽ വൈദഗ്ദ്ധ്യം നേടിയ മികച്ച 100 സർവ്വകലാശാലകളിൽ ഒന്നിൽ നിന്ന് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിഎച്ച്ഡി.
മുതിർന്ന പണ്ഡിതർ: സാംസ്‌കാരിക യുവജന മന്ത്രാലയത്തിൽ നിന്നോ യോഗ്യതയുള്ള ഒരു പ്രാദേശിക അതോറിറ്റിയിൽ നിന്നോ ഉള്ള ശുപാർശ കത്ത് പരിഗണിക്കും.
വ്യാവസായിക മേഖല: വ്യവസായ, അഡ്വാൻസ്ഡ് ടെക്‌നോളജി മന്ത്രാലയത്തിൽ നിന്നോ യോഗ്യതയുള്ള ഒരു പ്രാദേശിക അതോറിറ്റിയിൽ നിന്നോ ഉള്ള ശുപാർശ കത്ത്.
ആരോഗ്യ മേഖല: ആരോഗ്യ മന്ത്രാലയത്തിൽ നിന്നോ അബുദാബി ആരോഗ്യ വകുപ്പിൽ നിന്നോ ഉള്ള ശുപാർശ കത്ത്, യുഎഇയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് എന്നിവ പരിഗണിക്കും.
വിദ്യാഭ്യാസ മേഖല: വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നോ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിൽ നിന്നോ ഉള്ള ശുപാർശ കത്ത്. യുഎഇയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ്.
പ്രൊഫഷണൽസ്: യുഎഇയിൽ ജോലിക്കാരായിരിക്കണം. തൊഴിൽ കരാറിനൊപ്പം മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ ഹാജരാക്കണം. സാക്ഷ്യപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റ്, വിസ, പാസ്‌പോർട്ട്, എമിറേറ്റ് ഐഡി. സാലറി സർട്ടിഫിക്കറ്റ് (കുറഞ്ഞത് 30000 ദിർഹത്തിന്റെ), എന്നിവയാണ് ഹാജരാക്കേണ്ടത്.
അബുദാബി റസിഡെൻസ് ഓഫീസ് മുഖേനയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി വെബ്‌സൈറ്റ് എന്നിവ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാം.
നേരത്തെ പഠനത്തിൽ മികവ് തെളിയിച്ച സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഗോൾഡൻ വിസ അനുവദിക്കാൻ യുഎഇ തീരുമാനിച്ചിരുന്നു. മിടുക്കരായ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ അംഗീകരിക്കുന്നതിനൊപ്പം അവർക്ക് മികച്ച അന്തരീക്ഷമൊരുക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. 10 വർഷത്തേക്കുള്ള ഗോൾഡൻ വിസക്കായി എമിറേറ്റ്‌സ് സ്‌കൂൾസ് എസ്റ്റാബ്ലിഷ്‌മെന്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ഹൈസ്‌കൂൾ പരീക്ഷയിൽ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ പബ്ലിക്, പ്രൈവറ്റ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
xgcfgcf