വീട്ടിലെത്തി സൗജന്യമായി മാലിന്യ ശേഖരണം ; പദ്ധതിയ്ക്ക് തുടക്കമിട്ട് ദുബായ്

വീട്ടിലെത്തി സൗജന്യമായി മാലിന്യ ശേഖരണം പദ്ധതിയ്ക്ക് തുടക്കമിട്ട് ദുബായ്
വീട്ടിലെത്തി സൗജന്യമായി മാലിന്യം ശേഖരിക്കുന്ന പദ്ധതി ദുബായിലേക്കും വ്യാപിപ്പിക്കുന്നു. അബുദാബിയിൽ 2021 നവംബറിൽ ആരംഭിച്ച പദ്ധതി വിജയിച്ചതോടെയാണ് മറ്റു എമിറേറ്റുകളിലും നടപ്പാക്കുന്നത്. റീക്യാപ് ആപിലൂടെ സേവനം ആവശ്യപ്പെടുമ്പോൾ ജീവനക്കാർ വീട്ടിലെത്തി പുനരുപയോഗ വസ്തുക്കൾ ശേഖരിക്കും. വിയോലിയ മിഡിൽ ഈസ്റ്റ് ആരംഭിച്ച ആപ്പിൽ അബുദാബിയിൽ 15,000 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സുസ്ഥിര ജീവിത ശൈലി ആഗ്രഹിക്കുന്ന പ്രാദേശിക സമൂഹത്തെ സഹായിക്കുന്നതിന്റെ ഭാഗമായാണ് മാലിന്യം വീടുകളിലെത്തി ശേഖരിക്കുന്നതെന്ന് ജനറൽ മാനേജർ ജെറോം വിർസെൽ പറഞ്ഞു.