യു.എ.ഇ.യിൽ നിന്ന്‌ നാട്ടിലേക്ക് മടങ്ങുന്നവർ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ല


ദുബൈ: യു.എ.ഇ.യിൽ നിന്ന്‌ ഇന്ത്യയിലേക്ക് മടങ്ങുന്നവർ ഇനി മുതൽ എംബസിയിലോ കോൺസുലേറ്റിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതില്ല. ഇന്ത്യ-യു.എ.ഇ.എയർബബിൾ ഉടന്പടി നിലനിൽക്കുന്നതിനാൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇനിമുതൽ വിമാനക്കന്പനികളുമായി നേരിട്ട് ടിക്കറ്റ് ബുക്കിങ് നടത്താം.

അതേസമയം, എയർ സുവിധയിൽ രജിസ്‌ട്രേഷൻ നടത്തണം. എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനടിക്കറ്റിനായി കോൺസുലേറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.
അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽനിന്നും പോകുന്നവർക്ക് പി.സി.ആർ. ടെസ്റ്റ് നടത്തിയിരിക്കണം. എന്നാൽ, ഇന്ത്യയിലേക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി പോകുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമില്ലെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. അതേസമയം, ഇന്ത്യയിൽ നിന്നും വിദേശത്തേക്കുള്ള സാധാരണ വിമാനസർവീസ് ഈ മാസം 30 വരെ പുനരാരംഭിക്കില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed