ഐസിസ് ബന്ധം: രണ്ട് മലയാളികളെ യുഎഇ തിരിച്ചയച്ചു

ദുബായ്: സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണച്ചതിന് കൊച്ചി സ്വദേശികളായ മലയാളികളെ യുഎഇ തിരിച്ചയച്ചു. ഐസിസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് തിരിച്ചയച്ച തിരൂര്‍ സ്വദേശിയെ റോയും ഇന്റലിജന്‍സ് ബ്യൂറോയും അറസ്റ്റ് ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ ഐസിസിനെ പിന്തുണയ്ക്കുന്നവര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. യുഎഇ സര്‍ക്കാരും ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഐസിസിനെ പിന്തുണച്ച് രംഗത്തെത്തുന്നവരാണ് ഇപ്പോള്‍ നിരീക്ഷണ വലയത്തിലുള്ളത്. ഇതിനെ ലളിതമായി കാണാനാവില്ലെന്ന് സർക്കാർ അറിയിച്ചു.
നിലവില്‍ പാലക്കാട് പുതുപ്പരിയാരം സ്വദേശിയും മാധ്യമ പ്രവര്‍ത്തകനും ആയ അബു താഹിര്‍ സിറിയയില്‍ ഐസിസ് ഭീകരര്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിയ്ക്കുന്നതായി സംശയിക്കുന്ന അഞ്ച്മലപ്പുറം സ്വദേശികൾ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
യുഎഇ സന്ദര്‍ശിയ്ക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി യുഎഇ അധികൃതര്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.