ലൈറ്റ് മെട്രോയിലെ ആശയക്കുഴപ്പം: മുഖ്യമന്ത്രിയും ഇ.ശ്രീധരനു൦ ചര്‍ച്ച നടത്തി


കൊച്ചി: ലൈറ്റ് മെട്രോ നടപ്പാക്കുന്നതിലെ ആശയക്കുഴപ്പം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തി. പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടത്താനാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി ശ്രീധരനെ അറിയിച്ചു.

എന്നാല്‍ ഈ നിലപാടിനോട് ഇ.ശ്രീധരന്‍ വിയോജിച്ചു. കൊച്ചി മെട്രോ മാതൃകയില്‍ ലൈറ്റ് മെട്രോ നിര്‍മ്മാണം സാധ്യമല്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിന് അവ്യക്തതയില്ലെന്നും ഇക്കാര്യത്തില്‍ ശ്രീധരനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷവും അഭിപ്രായവ്യത്യാസം തുടരുകയാണെന്ന് സൂചനകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

മെട്രോ നിര്‍മ്മാണ പുരോഗതി വിലയിരുത്താനുള്ള യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. സ്ഥലം ഏറ്റെടുപ്പ് പ്രശ്‌നങ്ങളും മെട്രോയ്ക്ക് അനുബന്ധമായി നടപ്പാക്കുന്ന ജലഗതാഗതത്തിനുള്ള അനുമതിയും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

You might also like

  • Straight Forward

Most Viewed