എണ്ണ ഉൽപ്പാദനം കുറയ്ക്കാനൊരുങ്ങി യു.എ.ഇ

അബുദാബി: ജൂൺ മുതൽ യുഎഇ എണ്ണ ഉൽപാദനം കുറയ്ക്കുന്നു. പ്രതിദിന എണ്ണ ഉൽപാദനത്തിൽ 1 ലക്ഷം ബാരൽ കുറവു വരുത്താനാണ് തീരുമാനമെന്ന് ഊർജ, വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മൻസൂരി പറഞ്ഞു. ഒപെക് പ്ലസ് ധാരണപ്രകാരം ഏപ്രിലിൽ പ്രതിദിനം 40 ലക്ഷം ബാരൽ എണ്ണയാണ് യുഎഇ ഉൽപാദിപ്പിച്ചത്. ലോക എണ്ണ വിപണി പുനഃക്രമീകരണത്തിനുവേണ്ടിയാണ് വീണ്ടും ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.