പ്രവാസികളെ അതത് രാജ്യങ്ങള്‍ കൊണ്ടുപോകണമെന്ന് യുഎഇ


ദുബൈ: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ അതതു രാജ്യങ്ങൾ തിരിച്ചു കൊണ്ടുപോകണമെന്ന് യുഎഇ. അല്ലാത്തപക്ഷം കര്‍ശന നടപടികൾ സ്വീകരിക്കുമെന്നും യുഎഇ ഭരണകൂടം മുന്നറിയിപ്പ് നൽകി. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യുഎഇ അറിയിച്ചു. 

സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു വിളിക്കുന്നില്ലെങ്കില്‍ അത്തരം രാജ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുളള വിസ ക്വാട്ടയില്‍ മാറ്റം വരുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നും യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങൾ ഇതിനോടകം തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുപോയി. അതേസമയം, പൗരന്മാരെ നാട്ടില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed