യുഎഇയിൽ രണ്ട് പേർ കൂടി കൊറോണ വൈറസ് ബാധ

ദുബൈ: യുഎ.ഇയിൽ പുതിയതായി രണ്ടു പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ചൈന, ഫിലിപ്പീൻസ് സ്വദേശികൾക്കാണ് പുതിയതായി വൈറസ് ബാധയുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. രോഗം തടയാന്‍ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വുഹാനില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബത്തിനായിരുന്നു യുഎഇയിൽ ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്.