രക്ഷയ്ക്ക് കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുകാരന് ദാരുണാന്ത്യം


ഷംലി: രക്ഷയ്ക്കായി കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ ഷംലി ജില്ലയിലാണ് സംഭവം. ഉറക്കിക്കിടത്തിയിരുന്ന കുഞ്ഞ് നിലത്ത് വീണപ്പോള്‍ കഴുത്തില്‍ കെട്ടിയ ചരട് ബേബി കാരിയറില്‍ കുടുങ്ങുകയായിരുന്നു.

അപകടം സംഭവിക്കുന്ന സമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ അടുത്ത് ഉണ്ടായിരുന്നില്ല. വ്യാഴാഴ്ചയാണ് ഷംലി ജില്ലയിലെ ഗാര്‍ഹി ഗ്രാമത്തില്‍ ദാരുണാപകടം ഉണ്ടായത്. ഒരു വയസ്സുകാരനായ കുഞ്ഞിനെ ഉറക്കിക്കിടത്തി മാതാപിതാക്കള്‍ വീടിന്റെ ടെറസില്‍ ആയിരുന്ന സമയത്താണ് അപകടമുണ്ടായത്.
ടെറസില്‍ നിന്നും മാതാപിതാക്കള്‍ തിരികെ കുഞ്ഞിന്റെ അടുത്തെത്തിയപ്പോള്‍ കുഞ്ഞ് നിലത്തു വീണ് ജീവനില്ലാതെ കിടക്കുന്നതാണ് കാണാനായത്. കഴുത്തില്‍ കെട്ടിയ ചരട് കുടുങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞുങ്ങള്‍ക്ക് കണ്ണ് കിട്ടാതിരിക്കാന്‍ കഴുത്തില്‍ കറുത്ത ചരട് കെട്ടുന്നത് ഉത്തര്‍പ്രദേശില്‍ സാധാരണമാണ്. ഷംലി ജില്ലയില്‍ കഴിഞ്ഞ വര്‍ഷം അവസാനവും സമാനമായ അപകടം സംഭവിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed