അഞ്ചുവയസ്സുകാരനെ തേടി ആരും എത്തിയില്ല; അന്വേഷണം ഊര്‍ജ്ജിതമാക്കി ദുബായ് പോലീസ്


ദുബായ്: പത്ത് ദിവസം പിന്നിട്ടിട്ടും ആ അഞ്ച് വയസ്സുകാരനെ തിരക്കി അവന്‍റെ 'സൂപ്പര്‍മാന്‍' ഇതുവരെ എത്തിയില്ല. സെപ്തംബര്‍ ഏഴിന് ദുബായിലെ ദേരയിലെ അല്‍ റീഫ് ഷോപ്പിംഗ് മാളിന് വെളിയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് വയസുകാരനെ കണ്ടെത്തിയത്. കുട്ടി ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുന്നത്. കുട്ടി അച്ഛന്‍റെ പേര് സൂപ്പര്‍മാന്‍ എന്നാണ് പറയുന്നത്. സൂപ്പര്‍മാന്‍ തന്നെ കൂട്ടാന്‍ വരുമെന്നാണ് കുട്ടി ആവര്‍ത്തിച്ച് പറയുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. 
നോക്കാനായി സുഹൃത്തിനെ  അമ്മ ഏല്‍പ്പിച്ച കുഞ്ഞിനെ ശല്യം സഹിക്കാതെ വന്നപ്പോള്‍ ഉപേക്ഷിച്ചതാവാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് വിശദമാക്കുന്നത്. കുട്ടിയോട് പിതാവിന്‍റെ പേര് സൂപ്പര്‍മാന്‍ എന്ന് പറഞ്ഞ് പഠിപ്പിച്ചത് കണ്ടെത്താതിരിക്കാന്‍ വേണ്ടിയാവാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.  അല്‍ മുറാഖ്ബാത് പോലീസ് സ്റ്റേഷനിലെ വനിതാ ഓഫീസര്‍മാരാണ് കുട്ടിയെ പരിചരിച്ചിരുന്നത്. രക്ഷിതാക്കള്‍ തിരഞ്ഞെത്താത്തതിനെ തുടര്‍ന്ന് കുട്ടിയെ ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വുമന്‍ ആന്‍ഡ് ചൈല്‍ഡിന് കൈമാറിയിരിക്കുകയാണ് പോലീസ്. കുട്ടിക്ക് ശാരീരികമായ പ്രയാസങ്ങളില്ലെന്നും പോലീസ് വ്യക്തമാക്കി. ദുബായിലെ നിയമം അനുസരിച്ച് കുട്ടിയെ അപകടകരമായ സാഹചര്യങ്ങളില്‍ ഉപേക്ഷിച്ച് പോവുന്നവര്‍ക്ക് തടവും അയ്യായിരം ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. 

You might also like

Most Viewed