അനധികൃതമായി യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു


ദുബായ് :  അനധികൃതമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും മൂന്നില്‍ കൂടുതല്‍ തവണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാല്‍ യു.എ.ഇയില്‍ നിന്ന് നാട് കടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.എയര്‍പോര്‍ട്ട് പോലീസ് സെന്റര്‍ ,ദുബായ് പോലീസിന്റെ ടൂറിസ്റ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്റ്,ദുബായ് ഇമിഗ്രേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ സഹരണത്തോടെയാണ് ആര്‍.ടി.എ അനുമതിയില്ലാതെ യാത്രക്കാരുമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തുന്നത്.

ദുബായിലെ വ്യാവസായിക കേന്ദ്രങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്.അനുമതിയില്ലാതെ യാത്രക്കാരുമായി സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്താനായി നടത്തിയ പരിശോധനകളില്‍ 2100 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനധികൃതമായി യാത്രക്കാരെ കയറ്റിയതിന് 306 കേസുകളാണുള്ളത്.നിരന്തരം അനധികൃതമായി യാത്രക്കാരെ കയറ്റുന്നത് തുടര്‍ന്ന ഇരുപത് ഡ്രൈവര്‍മാരെ നാടുകടത്തുകയും ചെയ്തു.അനധികൃതമായി സാധനങ്ങള്‍ കൊണ്ടുപോകുകയായിരുന്ന 257 വാഹനങ്ങളെയും കണ്ടെത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed