ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു


ലണ്ടൻ: പാക് താരം ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ലോകകപ്പിന് പിന്നാലെയാണ് മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പില് ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മാലിക്ക് തീരുമാനം ആരാധകരെ അറിയിക്കുകയായിരുന്നു.                                ഇന്ന് ഞാൻ ഏകദിനത്തിൽ നിന്ന് വിരമിക്കുകയാണ്. സഹതാരങ്ങൾക്കും പരിശീലകർക്കും സുഹൃത്തുക്കൾക്കും കുടുംബാഗങ്ങൾക്കും മാധ്യമസുഹൃത്തുക്കൾക്കും സ്പോൺസർമാർക്കും നന്ദി പറയുന്നു. ഇതിനെല്ലാമപ്പുറം എന്റെ ആരാധകർക്കും. മാലിക്ക് ട്വീറ്റ് ചെയ്തു.                    

കരിയറിൽ 287 ഏകദിനങ്ങളിൽ നിന്ന് 34.55 ബാറ്റിങ് ശരാശരിയിൽ 7534 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ഒന്പത് സെഞ്ചുറിയും 44 അർധ സെഞ്ചുറിയും ഉൾപ്പെടുന്നു. 158 വിക്കറ്റ് വീഴ്ത്തി. 19 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിംങ് പ്രകടനം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed