ധനമന്ത്രി നിർമ്മല സീതാരാമന്റെ കന്നി ബജറ്റ്: പ്രതികരണവുമായി രഞ്ജിനി


തിരുവനന്തപുരം: രാജ്യത്തെ ധനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നിർമലസീതാരാമന് അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് പ്രതികരണവുമായി നടി രഞ്ജിനി രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് രഞ്ജിനി അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. “ ഇന്ത്യയുടെ ധനമന്ത്രി നിർമ്മലാ സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാൻ. പക്ഷേ താങ്കളുടെ ആദ്യ ബജറ്റ് എന്നെ നിരാശയിലാഴ്ത്തുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴിൽ മേഖലയ്ക്കും പരിഗണന നൽകുന്നതിൽ ഈ ബജറ്റ് പരാജയപ്പെട്ടു. ഒരു വിദ്യാഭ്യാസ വിദഗ്ദ്ധ എന്ന നിലയിൽ, ഇന്ത്യൻ വിദ്യാഭ്യാസ സന്പ്രദായത്തെ ഇഷ്ടപ്പെടുന്ന ഞാൻ, സ്റ്റഡി ഇൻ ഇന്ത്യ എന്ന പദ്ധതിയെ സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നു. അതിനായി 2011 മുതൽ ഞാൻ പ്രചരണം നൽകി കൊണ്ടിരിക്കുകയാണ് (ബധിരകർണങ്ങളിലാണ് അതു പതിച്ചത്). 

എന്നാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങൾ സംബന്ധിച്ച് ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ എന്നെ ആകുലപ്പെടുത്തുന്നു. 12.00 പി.എം.: വ്യവസായ വൈദഗ്ദ്ധ്യ പരിശീലനം നേടിയ ഒരു കോടി യുവാക്കളെ തൊഴിൽ വൈദഗദ്്ധ്യമുള്ളവരാക്കി മാറ്റി അദ്ധ്വാനശേഷിയുടെ വലിയൊരു നിധി സർക്കാർ ഉണ്ടാക്കും. വിദേശത്ത് തൊഴിൽ നേടുന്നതിനായി ഭാഷാ പരിശീലനം, ഇന്റെർനെറ്റ് നിപുണത, റോബോട്ടിക്സ്, നിർമ്മിത ബുദ്ധി തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകും. മാഡം, നമുക്കാവശ്യമുള്ള തൊഴിലുകൾ എവിടെ...?” രഞ്ജിനി കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed