ഹിന്ദി കോടതി ഭാഷയായി അംഗീകരിച്ച് യു.എ.ഇ


അബുദാബി: കോടതികളിൽ ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്തി അബുദാബി പുതിയ ചരിത്രമെഴുതി. രാജ്യത്തെ കോടതികളിൽ അറബി, ഇംഗ്ലീഷ് ഭാഷകൾക്കൊപ്പം ഇനി ഹിന്ദിയും ഉപയോഗിക്കും. തൊഴിൽ വ്യവഹാരങ്ങളിൽ നിയമപരമായ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് ഹിന്ദി ഉൾപ്പെടുത്താനുള്ള നിർണായക തീരുമാനമെടുത്തതെന്ന് അബുദാബി ജുഡീഷ്യൽ ഡിപാര്ട്ട്മെന്റ് അറിയിച്ചു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് കൂടുതൽ നിയമഭദ്രത ഇത് ഉറപ്പു നൽകും.  ഹിന്ദി ഭാഷ മാത്രം വശമുള്ളവർക്ക് രാജ്യത്ത് നിലവിലെ നിയമനടപടികളെ കുറിച്ചും, അവകാശങ്ങൾ ചുമതലകൾ എന്നിവയെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ ഇത് സഹായമാവും എന്നാണ് കരുതുന്നത്. കൂടാതെ രജിസ്ട്രേഷൻ നടപടികളെ കുറിച്ചുള്ള വിവരങ്ങൾ അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (ADJD) വെബ് സൈറ്റിൽ ഹിന്ദിയിലും ലഭ്യമാകും.  

You might also like

Most Viewed