ഇന്ത്യ പൊരുതി വീണു; മൂന്നാം ട്വന്റി 20യിൽ കിവീസിന് ജയം, പരന്പര

ഹാമിൽട്ടൻ: ന്യൂസിലാന്റിനെതിരായ മൂന്നാം ട്വന്റി−20 മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. നാല് റൺസിനാണ് കിവീസ് വിജയവും പരന്പര നേട്ടവും ആഘോഷിച്ചത്. 213 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണർ ശിഖർ ധവാൻ നാല് പന്തിൽ അഞ്ച് റൺസും വിജയ് ശങ്കർ 28 പന്തിൽ 43 റൺസും ഋഷഭ് പന്ത് 12 പന്തിൽ 28 രോഹിത് ശർമ 32 പന്തിൽ 38 പാണ്ധെ 11 പന്തിൽ 21 എന്നീ റൺസും കൂട്ടിച്ചേർത്തു. ധോണി നാല് പന്തുകൾ നേരിട്ട് രണ്ട് റൺ മാത്രം നേടി മടങ്ങി. രോഹിത−്-ശർമ− വിജയ് ശങ്കർ സഖ്യം കൂട്ടിച്ചേർത്ത 75 റൺസാണ് ഇന്ത്യയെ നാണക്കേടിൽ നിന്ന് കരകയറ്റിയത്.
അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരം കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുന്നതായിരുന്നു. എന്നാൽ മുന്‍നിര ബാറ്റ്സ്മാൻമാരുടെ അലംഭാവം ടീമിനെ വിജയത്തിൽ നിന്ന് അകറ്റി. ദിനേശ് കാർത്തിക്കും ക്രുനാൽ പാണ്ധെയും പൊരുതി നോക്കിയെങ്കിലും മത്സരം നേടാനായില്ല. അവസാന പന്ത് സിക്സറടിച്ചാണ് കാർത്തിക് മത്സരം അവസാനിപ്പിച്ചത്.
40 പന്തിൽ 72 റൺസ് നേടിയ കോളിൻ മൺറോയാണ് കിവീസ് നിരയിലെ ടോപ് സ്കോറർ. 25 പന്തിൽ 43 റൺസെടുത്ത ടിം സീഫർട്ടും 21 പന്തിൽ 27 റൺസെടുത്ത കെയ്ൻ വില്യംസണും 16 പന്തിൽ 30 റൺസെടുത്ത ഗ്രാൻഡ്ഹോമും ടീമിന് നിർണായക സംഭാവനകൾ നൽകി.