പെരുന്നാൾ അവധി : ദുബൈയിൽ സൗജന്യ പാർക്കിംഗ്
ദുബൈ : പെരുന്നാൾ അവധി ദിനങ്ങളിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർ.ടി.എ) ദുബൈയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. വ്യാഴം (14) മുതൽ ഞായറാഴ്ച വരെ വാഹന പാർക്കിംഗിന് ഫീസ് നൽകേണ്ടതില്ല. എന്നാലിത് മൾടി പാർക്കിംഗ് കേന്ദ്രങ്ങളിൽ ബാധകമല്ല. അവധി ദിനങ്ങളിൽ ആർ.ടി.എ ബസ്, മെട്രോ, ട്രാം എന്നിവയുടെ സർവീസ് വർദ്ധിപ്പിക്കും. കസ്റ്റമേഴ്സ് ഹാപ്പിനെസ്സ് സെന്ററുകൾ റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ തുറക്കും.
മെട്രോ ചുവപ്പു വരിപ്പാതാ േസ്റ്റഷനുകൾ വ്യാഴാഴ്ച രാവിലെ അഞ്ച് മുതൽ പുലർച്ചെ രണ്ട് വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതൽ പിറ്റേന്ന് പുലർച്ചെ രണ്ട് വരെയും. ശനിയാഴ്ച രാവിലെ അഞ്ച് മുതൽ പുലർച്ചെ രണ്ട് വരെയുമാണ് പ്രവർത്തിക്കുക. പച്ചവരിപ്പാതയുടെ േസ്റ്റഷനുകൾ 14 ന് രാവിലെ അഞ്ചര മുതൽ പുലർച്ചെ രണ്ട് വരെയും 15ന് രാവിലെ 10 മുതൽ പുലർച്ചെ രണ്ട് വരെയും 16 മുതൽ 18 വരെ രാവിലെ അഞ്ചര മുതൽ പുലർച്ചെ രണ്ട് വരെയുമാണ് പ്രവർത്തിക്കുക. ട്രാം വ്യാഴാഴ്ച രാവിലെ ആറ് മുതൽ പുലർച്ചെ ഒന്നു വരെയും വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ പുലർച്ചെ ഒന്നുവരെയുമാണ് പ്രവർത്തിക്കുക.
ഗോൾഡ് സൂഖ് ബസ് േസ്റ്റഷൻ രാവിലെ 5.14 മുതൽ പുലർച്ചെ 12.59 വരെയും ഗുബൈബ ബസ് േസ്റ്റഷൻ രാവിലെ 4.46 മുതൽ പുലർച്ചെ 12.33 വരെയും സത്വ േസ്റ്റഷൻ രാവിലെ അഞ്ച് മുതൽ രാത്രി 11.59 വരെയും തുറക്കും. സി 01 റൂട്ട് 24 മണിക്കൂറും പ്രവർത്തിക്കും.
ഖിസൈസ് ബസ് േസ്റ്റഷൻ പുലർച്ചെ അഞ്ച് മുതൽ അർധരാത്രി വരെയും അൽഖൂസ് വ്യവസായ മേഖല േസ്റ്റഷൻ രാവിലെ ആറ് മുതൽ രാത്രി 11 വരെയും ജബൽ അലി േസ്റ്റഷൻ രാവിലെ അഞ്ച് മുതൽ രാത്രി 11.30വരെയും പ്രവർത്തിക്കും.

