പെരുന്നാൾ ആഘോഷമാക്കാൻ സൗദിയിൽ 400ലേറെ വിനോദ പരിപാടികൾ

റിയാദ് : സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ പ്രമാണിച്ച് 400ലേറെ വിനോദ പരിപാടികൾ പ്രഖ്യാപിച്ചു. ജനറൽഎന്റർടെയിന്റ്മെന്റ് അതോറിറ്റിയുടേതാണ് പ്രഖ്യാപനം. രാജ്യത്തെ 23 നഗരങ്ങളിലും വിനോദ പരിപാടികളുണ്ടാകും.
വെടിക്കെട്ട്, കാർണിവെൽ, നാടൻകലാരൂപങ്ങൾ, സർക്കസ് തുടങ്ങി 400ലേറെ പരിപാടികൾ. സൗദിയിലെ 23 നഗരങ്ങളും വിനോദ പരിപാടികളാൽ പെരുന്നാളിന് വീർപ്പു മുട്ടും. പെരുന്നാൾ ആഘോഷത്തിന്റെ വിശദമായ കലണ്ടർ രണ്ടു ദിവസം കൊണ്ട് പുറത്തുവിടും.
ഏതൊക്കെ നഗരങ്ങളിൽ എന്തൊക്കെ പരിപാടികളെന്നത് ഇതിലൂടെ അറിയാം. ടുഗെദർ ഇൻ ഈദ് എന്ന ഹാഷ്ടാഗിൽ ട്വിറ്ററിലൂടെയും വിശദാംശങ്ങളറിയാം. ഈ വർഷം 5,000 വിനോദ പരിപാടികളാണ് സൗദി എന്റർടെയ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത്. അതിലെ നാന്നൂറെണ്ണമാണ് പെരുന്നാളിന് വിരുന്നെത്തുകക. എണ്ണേതര സന്പദ് ഘടന ലക്ഷ്യം വെച്ചാണ് വിനോദ പരിപാടികൾ പ്രഖ്യാപിച്ചത്.