ദെയ്റ ഐലൻഡ് പാലം പദ്ധതി : 44.7 കോടിയുടെ കരാർ ഒപ്പിട്ടു

ദുബൈ : ദെയ്റ ഐലൻഡിനെ ദുബൈ നഗരവുമായി ബന്ധിപ്പിക്കുന്ന പന്ത്രണ്ടുവരി പാലം നിർമ്മാണത്തിന് നഖീൽ 44.7 കോടി ദിർഹത്തിന്റെ കരാർ നൽകി. വേഡ് ആദംസ് കോൺട്രാക്ടിങ് കന്പനിക്കാണ് കരാർ. 600 മീറ്റർ നീളമുള്ള പാലം 2020 രണ്ടാം പാദത്തിൽ പൂർത്തിയാകും. നിർമ്മാണ നടപടികൾക്കു തുടക്കമായി.
ദെയ്റ ഐലൻഡിനോടനുബന്ധിച്ച പദ്ധതികൾക്കായി 850 കോടി ദിർഹത്തിന്റെ നിക്ഷേപം നടത്തിയതായി നഖീൽ ചെയർമാൻ അലി റാഷിദ് ലൂത്ത പറഞ്ഞു. പദ്ധതി മേഖലയിൽ 2.5 ലക്ഷം പേർക്ക് താമസ സൗകര്യമൊരുങ്ങും. 80,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.