സൗദിയിൽ ആദ്യ മലയാള സിനിമാ പ്രദർശനം 14ന്

റിയാദ് : സൗദിയിൽ ആദ്യ മലയാള സിനിമ ഈ മാസം 14ന് പ്രദർശിപ്പിക്കും. ആസിഫ് അലി നായകനായ ബി.ടെകാണ് ആദ്യ ചിത്രം. റിയാദ് പാർക്കിലെ വോക്സ് മൾട്ടിപ്ലക്സിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഇതേ തീയറ്റർ സമുച്ചയത്തിൽ രജനീകാന്തിന്റെ കാലാ പ്രദർശനം പുരോഗമിക്കുന്നു. സൗദിയിലെ ആദ്യ ഇന്ത്യൻ സിനിമാ പ്രദർശനമാണിത്.
ഇതിനിടെ സിനിമാ നിർമ്മാണത്തിൽ താൽപ്പര്യമുള്ളവർക്ക് സൗദി ഫിലിം കൗൺസിൽകോഴ്സുകൾ പ്രഖ്യാപിച്ചു. ആനിമേഷൻ കോഴ്സുകളാണ് ആദ്യ ഘട്ടത്തിൽ. ഇതിനുള്ള രജിസ്ട്രേഷൻ തുടങ്ങി. www.film.sa എന്ന സൈറ്റിലൂടെ ഈ മാസം 17 വരെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. അന്താരാഷ്ട്ര സിനിമാ കോച്ചിംങ് കേന്ദ്രങ്ങളിലാകും പരിശീലനം. സിനിമാക്കഥ, തിരിക്കഥ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള കോഴ്സുകളും ഉടൻ രാജ്യത്ത് തുടങ്ങും. ജനറൽ അതോറിറ്റി ഫോർ കൾച്ചറിന് കീഴിലാണ് പദ്ധതികൾ.