ദുബൈ ടോർച്ച് ടവറിൽ വൻ തീപിടിത്തം: ആളപായമില്ല

ദുബൈ : ദുബൈ മറീനയിലെ ടോർച്ച് ടവറിൽ വൻ തീപിടിത്തം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ടോർച്ച് ടവറിന്റെ ഒന്പതാം നിലയിൽ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
86 നിലകളുള്ള കെട്ടിടത്തിന്റെ നാൽപ്പത് നിലകൾ കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമായതായി ദുബൈ സിവിൽ ഡിഫൻസ് മേധാവി അറിയിച്ചു. ടോർച്ച് ടവറിലെയും സമീപ പ്രദേശങ്ങളിലേയും താമസക്കാരെ പോലീസ് മാറ്റിപാർപ്പിച്ചു. ഈ മേഖലയിലേക്കുള്ള റോഡുകളെല്ലാം പോലീസ് അടച്ചിട്ടു.
ലോകത്തെ ഏറ്റവും വലിയറെസിഡൻഷ്യൽ അപ്പാർട്ട് മെന്റുകളിലൊന്നായ ടോർച്ച് ടവറിൽ രണ്ടായിരത്തി പതിനഞ്ചിലും സമാനമായ തീപിടിത്തം ഉണ്ടായിരുന്നു.