മു­ഖ്യമന്ത്രി­യെ­ വി­ളി­ച്ചു­വരു­ത്തി­യെ­ന്ന ഗവർ‍­ണറു­ടെ­ ട്വീ­റ്റി­നെ­തി­രെ­ കോ­ടി­യേ­രി­


തി­രു­വനന്തപു­രം : രാ­ഷ്ട്രീ­യ സംഘർ­ഷം നടക്കു­ന്ന തി­രു­വനന്തപു­രത്ത് സമാ­ധാ­നം ശമി­പ്പി­ക്കാൻ ഇടപെ­ട്ട ഗവർ­ണർ പി­.സദാ­ശി­വത്തി­നെ­തി­രെ­ വി­മർ­ശനവു­മാ­യി­ സി­.പി­.എം സംസ്ഥാ­ന സെ­ക്രട്ടറി­ കോ­ടി­യേ­രി­ ബാ­ലകൃ­ഷ്ണൻ. മു­ഖ്യമന്ത്രി­യെ വി­ളി­ച്ചു­വരു­ത്തി­യെ­ന്ന ഗവർ‍­ണറു­ടെ­ ട്വീ­റ്റി­നെ­തി­രെ­യാണ് കോ­ടി­യേ­രി­ വി­മർ­ശനമു­ന്നയി­ച്ചത്. ഗവർ‍­ണറു­ടെ­ നടപടി­ ഫെ­ഡറൽ‍ സംവി­ധാ­നത്തെ­ ദു­ർ‍­ബലപ്പെ­ടു­ത്തു­ന്നതാ­ണ്. ക്രമമസാ­ധാ­നം സംസ്ഥാ­ന സർ‍­ക്കാ­രി­ന്‍റെ­ പരി­ധി­യിൽ‍ വരു­ന്നതാ­ണ്. അതിൽ‍ തലയി­ടാൻ‍ ആരെ­യും അനു­വദി­ക്കി­ല്ലെ­ന്നും കോ­ടി­യേ­രി­ ബാ­ലകൃ­ഷ്ണൻ‍ പറഞ്ഞു­. 

എന്നാൽ ഗവർ‍­ണർ‍ മു­ഖ്യമന്ത്രി­യെ­ വി­ളി­ക്കു­കയും മു­ഖ്യമന്ത്രി­ രാ­ജ്ഭവനിൽ‍ എത്താ­തി­രി­ക്കു­കയും ചെ­യ്തി­രു­ന്നെ­ങ്കിൽ‍ അത് സൃ­ഷ്ടി­ക്കു­ന്ന വി­വാ­ദം ചെ­റു­താ­കി­ല്ലാ­യി­രു­ന്നു­ എന്നും അദ്ദേ­ഹം പറഞ്ഞു­. മു­ഖ്യമന്ത്രി­യും  ഗവർ‍­ണറും തമ്മി­ലു­ള്ള കൂ­ടി­ക്കാ­ഴ്ച ഗൗ­രവപൂ­ർ‍­ണവും സൗ­ഹാ­ർ‍­ദപരവു­മാ­യി­രു­ന്നു­. എന്നാൽ‍, ആ കൂ­ടി­ക്കാ­ഴ്ചയ്ക്കു­ശേ­ഷം മു­ഖ്യമന്ത്രി­യെ­ രാ­ജ്ഭവനിൽ‍ ‘സമൺ‍­‘ ചെ­യ്തതെ­ന്ന് ഗവർ‍­ണർ‍ ട്വീ­റ്റ് ചെ­യ്തത് ജനാ­ധി­പത്യ വ്യവസ്ഥയെ­യും ഫെ­ഡറൽ‍ സംവി­ധാ­നത്തെ­യും ദു­ർ‍­ബലപ്പെ­ടു­ത്തു­ന്ന സമീ­പനമാ­യി­പ്പോ­യെ­ന്നും അത്തരമൊ­രു­ ട്വി­റ്റർ‍ സന്ദേ­ശം ഗവർ‍­ണർ‍ ഒഴി­വാ­ക്കേ­ണ്ടതാ­യി­രു­ന്നു­വെ­ന്നും സി­.പി­.എം മു­ഖപത്രത്തി­ലെ­ഴു­തി­യ ലേ­ഖനത്തിൽ‍ പറയു­ന്നു­.

അതി­നി­ടെ­ ഗവർ‍­ണർ‍ പി­.സദാ­ശി­വം മു­ഖ്യമന്ത്രി­ പി­ണറാ­യി­ വി­ജയനെ­ വി­ളി­ച്ചു­വരു­ത്തി­യതിൽ‍ തെ­റ്റി­ല്ലെ­ന്ന് സ്പീ­ക്കർ‍ പി­. ശ്രീ­രാ­മകൃ­ഷ്ണൻ പറഞ്ഞു­. വി­വി­ധ സ്ഥാ­പനങ്ങൾ‍ തമ്മി­ലു­ള്ള അധി­കാ­രത്തർ‍­ക്കമാ­യി­ ഇതി­നെ­ കാ­ണരു­ത്. സൗ­ഹൃ­ദവും സംവാ­ദവും ജനാ­ധി­പത്യത്തി­ന് ശക്തി­പകരു­മെ­ന്നും സ്പീ­ക്കർ‍ പറഞ്ഞു­. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed