മുറുക്കിതുപ്പികളെ പിടിക്കൂടാന്‍ ശക്തമായ നടപടി

ഷാര്‍ജ: ഷാര്‍ജയിലെ നിരത്തുകളിലെ പ്രധാന പ്രശ്നമായ മുറുക്കിതുപ്പികളെ പിടിക്കൂടാന്‍ ശക്തമായ നടപടികളുമായി നഗരസഭ. ഇത്തരത്തിൽ നിരത്ത് വക്കുകള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് പരസ്യപ്പെടുത്തുന്ന ബോര്‍ഡ് ഷാര്‍ജ റോള ബസ് കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇംഗ്ളീഷ്, അറബി, ഉറുദു, ഹിന്ദി ഭാഷകളിലാണ് മുന്നറിയിപ്പ്.