അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി : ഉച്ചഭക്ഷണത്തിനായി കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും കേന്ദ്രം ആധാര്‍ നിര്‍ബന്ധമാക്കും. കേന്ദ്ര ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ 9000 അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഏത് രാജ്യത്തും പൗരന്മാര്‍ക്കു തിരിച്ചറിയലിനായി രേഖയുണ്ടാകണം. അനാഥാലയങ്ങളില്‍ നിന്നും കുട്ടികളെ പലപ്പോഴും കാണാതാകാറുണ്ട്.
ആധാര്‍ ഉണ്ടെങ്കില്‍ അവരെ പെട്ടെന്ന് തിരിച്ചറിയാനും കണ്ടെത്താനും കഴിയും. ജുവനൈല്‍ ഹോമുകളെയും ഇതിന്‍റെ പരിധിയില്‍ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.