ഇന്ത്യക്കാരനായ അധ്യാപകനെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി


ദുബായ് : ഇന്ത്യക്കാരനായ അധ്യാപകൻ വിനയ് ആന്റണി ബെഞ്ചമിനെ കരാമയിലുള്ള അപ്പാർട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ദുബായിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കുറച്ച് ദിവസങ്ങളായി ജോലിയ്ക്ക് എത്തിയിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് സുഹൃത്തുക്കളും, സഹപ്രവർത്തകരും ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അപാർട്മെന്റിന്റെ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിനാൽ ഇതൊരു ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. എന്നാൽ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ജോലിയ്‌ക്കെത്തിയ അവസാന ദിവസം പോലും ഇദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ലെന്നും അടുത്ത തിങ്കളാഴ്ച ഇദ്ദേഹം ലീവിന് അപേക്ഷിച്ചിട്ടുള്ളതായും സഹപ്രവർത്തകർ പറയുന്നു.

അധ്യാപന മേഖലയിൽ 20 വർഷത്തെ പരിചയസമ്പത്തുള്ള ഇദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദവും, ലണ്ടനിൽ നിന്നും ഫൊണറ്റിക്സിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. സാമൂഹ്യപ്രവർത്തനങ്ങങ്ങളിലും ഇദ്ദേഹം വ്യാപൃതനായിരുന്നു.

രാജസ്ഥാനിലെ ജയ്‌പൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ മകൾ നാട്ടിലുണ്ട്.

You might also like

Most Viewed