കാസർഗോട്ട് വാഹനാപകടത്തിൽ രണ്ടു മരണം

കാസര്‍കോട്ട്: ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. മംഗലാപുരം ദേശീയപാതയില്‍ കുമ്പളയ്ക്കടുത്താണ് അപകടം ഉണ്ടായത്.പുലര്‍ച്ചെ 5.30 നാണ് സംഭവം. ടൂറിസ്റ്റ് ബസും മാരുതി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാൻ ഡ്രൈവറായ ചെർക്കള സ്വദേശി മസൂദ്, ക്ലീനർ ആദൂർ സ്വദേശി ഉജ്‌ജ്വൽ എന്നിവരാണ് മരിച്ചത്. .
അപകടത്തില്‍ വാനിന് തീപിടിക്കുകയും ഡ്രൈവര്‍ ഡ്രൈവര്‍ വെന്തുമരിക്കുകയായിരുന്നു. അപകടത്തില്‍ വാന്‍ പൂര്‍ണമായും കത്തിനശിച്ചു.