നാഗചൈതന്യ-സാമന്ത വിവാഹനിശ്ചയം ജനുവരി 29ന്

ചെന്നൈ: നാഗചൈതന്യയും സാമന്തയും തമ്മിലുള്ള പ്രണയവും വിവാഹ വാർത്തകളും പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇപ്പോള്‍ ഇരുതാരങ്ങളും വിവാഹനിശ്ചയത്തിലേക്ക് കടക്കുകയാണെന്നാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്ത.
ജനുവരി 29ന് മോതിരം മാറ്റം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഔദ്യോഗികമായി ഇക്കാര്യം ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന. ഔദ്യോഗികമായി ഇക്കാര്യം ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന
വിവാഹം അടുത്ത വര്‍ഷം അവസാനമുണ്ടാകുമെന്ന് നാഗചൈതന്യ നേരത്തേ പറഞ്ഞിരുന്നു.
നടന്‍ നാഗാര്‍ജുനയ്ക്ക് ആദ്യ ഭാര്യ ലക്ഷ്മി രാമനായിഡുവിലുള്ള പുത്രനാണ് നാഗചൈതന്യ. നാഗാര്‍ജുനയ്ക്ക് നടി അമലയിലുണ്ടായ മകന്‍ അഖിലിന്റെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു.കല്യാണശേഷവും സാമന്ത അഭിനയിക്കുമെന്നാണ് നാഗചൈതന്യ പറഞ്ഞിട്ടുള്ളത്.