ബാബർ അസമിനെ പിന്തുണച്ചും പരോക്ഷമായി വിമർശിച്ചും പിസിബി

ക്യാപ്റ്റൻ ബാബർ അസമിനെ തല്ലിയും തലോടിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ലോകകപ്പിൽ അഫ്ഗാനിസ്താനെതിരായ പരാജയത്തിനു പിന്നാലെ ഇറക്കിയ വാർത്താകുറിപ്പിലാണ് ബാബർ അസമിനെ പിന്തുണച്ചും പരോക്ഷമായി വിമർശിച്ചും പിസിബിയുടെ പരാമർശം. ലോകകപ്പിൽ മൂന്ന് തുടർ തോൽവികളുമായി ഇന്ന് പാകിസ്താൻ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുകയാണ്.
ബാബർ അസമിനും ടീം മാനേജ്മെൻ്റിനുമെതിരായ മാധ്യമവിചാരണയിൽ, ജയവും തോൽവിയും കളിയുടെ ഭാഗമാണെന്നതാണ് ബോർഡിൻ്റെ നിലപാട് എന്ന് വാർത്താ കുറിപ്പിൽ പറയുന്നു. ലോകകപ്പിനുള്ള സംഘത്തെ തെരഞ്ഞെടുക്കുന്നതിൽ ബാബറിനും മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖിനും പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ആരാധകർ ടീമിനുള്ള പിന്തുണ തുടരണം. ലോകകപ്പിലെ പ്രകടനങ്ങൾ വിലയിരുത്തി ടീമിന് ഉചിതമാകുന്ന തീരുമാനങ്ങളെടുക്കുമെന്നും പിസിബി അറിയിച്ചു. ഇത് ബാബർ അസമിൻ്റെ ക്യാപ്റ്റൻസി തെറിച്ചേക്കുമെന്ന സൂചനയാണെന്നാണ് വിലയിരുത്തൽ.
asdadsadsadsadsads