പലസ്തീന്‍ പതാകയുയര്‍ത്തി ലെസ്റ്റര്‍ താരങ്ങളുടെ എഫ്.എ കപ്പ് വിജയാഘോഷം

പലസ്തീന്‍ പതാകയുയര്‍ത്തി ലെസ്റ്റര്‍ താരങ്ങളുടെ എഫ്.എ കപ്പ് ലെസ്റ്റർ സിറ്റി കളിക്കാര്‍ പലസ്തീൻ പതാക ഉയർത്തി എഫ്.എ കപ്പ് ഫൈനൽ ജയം ആഘോഷിച്ചു. ലെസ്റ്റർ സിറ്റിയുടെ കളിക്കാരായ ഹംസ ചൌധരിയും വെസ്ലി ഫോഫാനയും വിജയാഘോഷത്തിനിടെ പലസ്തീൻ പതാക ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സേനയിൽ നിന്നുള്ള ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും നേരിട്ട പലസ്തീനികളുമായുള്ള ഐക്യദാര്‍ഢ്യ പ്രകടനമായിരുന്നു. ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും പലസ്തീനികളുടെ ശബ്ദം കൂടുതല്‍ ആളുകളിലേക്കെത്തിച്ചതിനും ലെസ്റ്റര്‍ കളിക്കാരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആരാധകരും പ്രശംസിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റർ സിറ്റി എഫ്.എ കപ്പ് കിരീടം നേടിയത്. ലെസ്റ്റർ സിറ്റി ചരിത്രത്തിൽ ആദ്യമായാണ് എഫ്.എ കപ്പ് നേടുന്നത്.