സൗരവ് ഗാംഗുലി ക്വാറന്‍റൈനിൽ
കൊൽക്കത്ത: ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാഗുലി ക്വാറന്‍റൈനിൽ. ഇദ്ദേഹത്തിന്‍റെ സഹോദരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചത്.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയാണ് അദ്ദേഹത്തിന്‍റെ സ്നേഹാശിഷ് ഗാംഗുലി. ഇദ്ദേഹത്തിന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. ഇതേതുടർന്നാണ് സൗരവ് ഗാംഗുലി ക്വാറന്‍റൈനിൽ പ്രവേശിച്ചത്.

