മായങ്ക് അഗർവാളിന് ഇരട്ടസെഞ്ചുറി: ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ഇൻഡോർ: ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ ഇരട്ടസെഞ്ചുറി കുറിച്ചു. കരിയറിലെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന മായങ്കിന്റെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണിത്. മായങ്കിന്റെ റെക്കോർഡ് പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ ശക്തമായ നിലയിലെത്തി. 101 ഓവർ പൂർത്തിയാകുന്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 374 റൺസെന്ന നിലയിലാണ് ഇന്ത്യ. മായങ്ക് 210 റൺസോടെയും രവീന്ദ്ര ജഡേജ 13 റൺസോടെയും ക്രീസിൽ. ഇന്ത്യയുടെ ലീഡ് 224 റൺസായി ഉയരുകയും ചെയ്തു.