"മെഗാ കിണ്ണം കളി" സംഘടിപ്പിക്കുന്നു
മനാമ: കേരളത്തിലെ തനത് സംഘനൃത്ത കലാരൂപങ്ങളുടെ മനോഹാരിതയും സംഘാടന മികവിന്റെ വിസ്മയവും ബഹ്റൈൻ മലയാളികൾക്ക് സമ്മാനിച്ച മെഗാ തിരുവാതിര, മെഗാ ഒപ്പന, മെഗാ ചരട് പിന്നിക്കളി എന്നിവയ്ക്ക് ശേഷം ബഹ്റൈറൈൻ കേരളീയ സമാജം വനിതാ വേദി മറ്റൊരു പാരമ്പര്യ കലാരൂപമായ മെഗാ കിണ്ണം കളിയുടെ അവതരണത്തി നൊരുങ്ങുന്നു." സെപ്റ്റംബർ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന സമാജത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായണ് കിണ്ണം കളി ഒരുക്കുന്നത്.
തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നിവയോടൊപ്പം നിൽക്കുന്നതും എന്നാൽ താളചലനങ്ങൾ കൊണ്ട് വ്യത്യസ്തവുമായ കലാരൂപമായ കിണ്ണം കളിയുടെ പരിശീലനം ഉടൻ ആരംഭിക്കും.ഇന്ന് രാത്രി എട്ടുമണിക്ക് കിണ്ണം കളിയുടെ പരിശീലനം വിളക്കു കൊളുത്തി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള നിർഹിക്കുന്നതാണ്. ഈ വർഷത്തെ ഓണാഘോഷ പരിപാടികളിലെ മുഖ്യ ആകർഷണമായ മെഗാ കിണ്ണം കളിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വനിതകൾക്കും പുരുഷന്മാര്‍ക്കും കൂടുതൽ വിവരങ്ങൾക്കായി മോഹിനി തോമസ് : 39804013,ശ്രീവിദ്യ വിനോദ് : 33004589 ഉമ ഉദയൻ : 36913024 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

