ആഷസ് പരന്പരയിൽ ഒത്തുകളിയെന്ന് ആരോപണം


പെർ‍ത്ത് : ആഷസ് ടെസ്റ്റ് പരന്പരയിൽ ഒത്തുകളിയെന്ന് ആരോപണം. പെർത്തിൽ ഇന്നലെ ആരംഭിച്ച മൂന്നാം ടെസ്റ്റിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നതിന്റെ തെളിവായി ദേശീയ മാധ്യമങ്ങൾ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമുമായി അടുത്ത ബന്ധമുള്ള ഒരാളാണ് വാതുവയ്പിന്റെ ഇടനിലക്കാരനെന്നും പണം നൽകിയാൽ കളിവിവരങ്ങൾ ഇദ്ദേഹം മുൻകൂട്ടിയറിക്കാമെന്ന് സമ്മതിച്ചെന്നുമാണ് വെളിപ്പെടുത്തൽ. ആരോപണം ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വാതുവയ്പുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അറിയിച്ചു.

അതേസമയം മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ട് 403 റൺസിന് പുറത്തായി. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed