കേരള റോയല്‍സി ടീമിനെ ജയറാം നയിക്കും


കൊച്ചി: സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിനുള്ള കേരള റോയല്‍സി ടീമിനെ പ്രഖ്യാപിച്ചു. ജയറാമാണ് ടീമിനെ നയിക്കുക. മംമ്ത മോഹന്‍ദാസ്, പാര്‍വ്വതി നമ്പാര്‍, രഞ്ജിനി ഹരിദാസ്, നരേന്‍, സൈജു കുറുപ്പ്, രാജീവ് പിള്ള, ശേഖര്‍ മേനോന്‍, റോണി ഡേവിഡും മുള്‍പ്പെടെ പതിനൊന്നു പേരാണ് ടീമിലുള്ളത്.

ചെണ്ട പ്രേമിയായതു പോലെ ബാഡ്മിന്റണ്‍ കളിയും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു ജയറാം പറഞ്ഞു. സംസ്ഥാന ജൂനിയര്‍ ബാഡ്മിന്റണ്‍ താരമായിരുന്നു പാര്‍വതി നമ്പ്യാര്‍. ക്രിക്കറ്റില്‍ മികവ് തെളിയിച്ച രാജീവ് പിളള ബാ്ഡ്മിന്റണിലും ഒരു കൈ നോക്കാനുറച്ചാണ്. സൈജു കുറുപ്പിനുള്‍പ്പെടെ പരിശീലനം നല്‍കുന്നതും രാജീവാണ്. ബാഡ്മിന്റണില്‍ മികവ് തെളിയിക്കാനാണ് നടന്‍ നരേന്റെയും ശ്രമം.

സിബിഎല്ലിന്റെ ആദ്യ സീസണില്‍ കൊച്ചയടക്കം നാലു ടീമുകളാവും മത്സരിക്കുക. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് മറ്റ് ടീമുകള്‍. ചെന്നൈ റോക്കേഴ്‌സിനെ നടന്‍ ആര്യയും കര്‍ണാടക ആല്‍പ്‌സിനെ ദിഗാന്തും ടോളിവുഡ് തണ്ടേഴ്‌സിനെ സുധീര്‍ ബാബുവും നയിക്കും. സപ്തംബര്‍ 18 ന് ചെന്നൈയിലാണ് സി.ബി.എല്ലിലെ ആദ്യ മത്സരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed