വണ്ണം കുറയ്ക്കാനുള്ള ഈസി ടിപ്പ്

പലരും വണ്ണം കുറക്കാൻ പലപ്പോഴും ആഹാരത്തിന്റെ അളവ് കുറക്കുന്നത് പതിവാണ്. എന്നാൽ പലപ്പോഴായിട്ടാണെങ്കിലും ഇത്തരത്തിൽ ഭക്ഷണം കഴിക്കുക വഴി ആവശ്യത്തിലധികം കലോറി ലഭിക്കുകയാണു ചെയ്യുന്നത്. മൂന്നു നേരം മാത്രം ഭക്ഷണം കഴിച്ചാൽ മതി ആവശ്യമെങ്കിൽ സ്നാക്സും ഇതാണു വണ്ണം കുറയ്ക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം. ഇനി പലരും ഭക്ഷണം സ്കിപ് ചെയ്യുന്നവരുണ്ട് ഇതു വണ്ണം കുറയ്ക്കില്ലെന്നു മാത്രമല്ല അടുത്ത സമയം കൂടുതൽ കഴിക്കാന്‍ കാരണമാവുകയും ചെയ്യും.
വണ്ണം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നത് വളരെ നല്ല മാർഗം തന്നെയാണ്. പക്ഷേ ഡയറ്റ് ഒരു വഴിയ്ക്കും വ്യായാമം മറ്റൊരു വഴിക്കുമാണെങ്കിൽ നിങ്ങളുടെ ലക്ഷ്യം നടപ്പിലാകില്ലെന്നാണ് ഭൂരിഭാഗം ഫിറ്റ്നസ് വിദഗ്ധരും പറയുന്നത്. ഹെൽതി ആണെന്ന പരസ്യത്തോടെ വരുന്ന പല ഭക്ഷണങ്ങളിലും കലോറിയും കൊഴുപ്പും സോഡിയവും ഷുഗറുമെല്ലാം അധികമായി കണ്ടെത്തിയ സാഹചര്യങ്ങളുണ്ട്. ഡയറ്റിലേക്ക് ഗോതമ്പുൽപ്പന്നങ്ങൾ, പയർ വർഗങ്ങൾ, ബീൻസ് തുടങ്ങി നാരുകളടങ്ങിയ ധാരാളം ഭക്ഷണം ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ജിമ്മിൽ എന്ത് ചെയ്യണം ?
ഡയറ്റിലൂടെ ഒരു വ്യക്തിയുടെ എൺപതു ശതമാനം ഭാരം കുറയ്ക്കാമെന്നതു ശരിയാണ്, പക്ഷേ ബാക്കിയുള്ള 20 ശതമാനത്തിനു വ്യായാമം കൂടിയേ തീരൂ. ജിമ്മിൽ പോയി കാർഡിയോ ചെയ്താൽ മാത്രം വണ്ണം കുറയില്ല മറിച്ച് കാർഡിയോയു റെസിസ്റ്റൻസ് ട്രെയിനിങും ചേർന്നാലേ മസിലുകൾ ഉണ്ടാവുകയും ശരീരം ദൃഢമാവുകയും ചെയ്യൂ.