കുന്നംകുളത്ത് സ്വകാര്യബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു; യുവതി മരിച്ചു, എട്ട് പേർക്ക് പരിക്ക്


ഷീബ വിജയൻ

തൃശൂർ കുന്നംകുളം പാറേമ്പാടത്ത് അമിതവേഗതയിലെത്തിയ സ്വകാര്യബസ് നിയന്ത്രണം വിട്ട് കാറും ഓട്ടോയും ബൈക്കുകളും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ റിയ ഫാത്തിമ (18) എന്ന യുവതി മരണപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡരികിലെ മതിൽ തകർത്താണ് ബസ് നിന്നത്. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും ഗതാഗതം പുനസ്ഥാപിച്ചതും. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

article-image

ാേ്ിേ്ിേ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed