‘നുസ്ക്’ഹജ്ജ് പ്ലാറ്റ്ഫോം വഴി വിദേശ തീർഥാടകർക്കുള്ള ഹജ്ജ് ബുക്കിങ് ഇന്ന് മുതൽ


സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ‘നുസ്ക്’ഹജ്ജ് പ്ലാറ്റ്ഫോം വഴി വിദേശ രാജ്യങ്ങളിലെ തീർഥാടകർക്കുള്ള ഹജ്ജ് ബുക്കിങ് വ്യാഴാഴ്ച ആരംഭിക്കും. യൂറോപ്, ആസ്‌ട്രേലിയ, യു.എസ് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് ഈ സേവനത്തിന്റെ പ്രയോജനം ലഭിക്കുക. ഹജ്ജ് തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സൗദി നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയെന്നോണം കഴിഞ്ഞ വർഷമാണ് ‘നുസ്ക്’ ഹജ്ജ് പ്ലാറ്റ്ഫോം ഹജ്ജ് മന്ത്രാലയം ആരംഭിച്ചത്. 

തീർഥാടകർക്ക് അവരുടെ മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുക, സൗദി വിഷൻ 2030 പരിപാടികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടാണിത്. യൂറോപ്, യു.എസ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ പല രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് നുസ്ക് ഹജ്ജ് പ്ലാറ്റ്ഫോം വഴി ഹജ്ജിന് ബുക്കിങ് നടത്താനാകും. എളുപ്പവും സൗകര്യപ്രദവുമായ ഇലക്ട്രോണിക് നടപടിക്രമങ്ങൾക്കുള്ളിൽ ഹജ്ജിന് രജിസ്റ്റർ ചെയ്യാനും പണമടക്കുന്നതിനും സാധിക്കും. താമസം, ഭക്ഷണം, വിമാനം, മാർഗനിർദേശം, ഗതാഗതം പോലുള്ള സേവന പാക്കേജുകൾ തെരഞ്ഞെടുക്കാനും കഴിയും. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏഴ് അന്താരാഷ്‌ട്ര ഭാഷകളിൽ എളുപ്പത്തിൽ സേവനങ്ങളും വിവരങ്ങളും പ്ലാറ്റ്ഫോം നൽകുന്നു.

article-image

fjhfh

You might also like

Most Viewed