പതിമൂന്ന് കാർ ഏജൻസികൾക്ക് സൗദി വാണിജ്യ മന്ത്രാലയം പിഴ ചുമത്തി


പതിമൂന്ന് കാർ ഏജൻസികൾക്ക് സൗദി വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. കൊമേഴ്‌സ്യൽ ഏജൻസി നിയമം ലംഘിച്ചതിനും റിപ്പയർ സേവനം നൽകുന്നതുമായും സ്‌പെയർ പാർട്‌സ് ലഭ്യമാക്കുന്നതുമായും ബന്ധപ്പെട്ട നിയമാവലി പാലിക്കാത്തതിനും ഉപയോക്താക്കൾക്ക് വിൽപനാനന്തര സേവനം നൽകാത്തതിനുമാണ് ഈ സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തിയത്. ഏജൻസികൾ സ്‌പെയർപാർട്‌സ് സ്ഥിരമായി ലഭ്യമാക്കണമെന്നും ഡിമാന്റ് വിരളമായ സ്‌പെയർ പാർട്‌സ് ഉപയോക്താവ് ഓർഡർ ചെയ്ത് പതിനാലു ദിവസത്തിനകം ലഭ്യമാക്കിയിരിക്കണമെന്നും കൊമേഴ്‌സ്യൽ ഏജൻസി നിയമം അനുശാസിക്കുന്നു. 

പ്രത്യേക സാങ്കേതിക സവിശേഷതകളോടെ പ്രത്യേകം നിർമിക്കേണ്ട സ്‌പെയർ പാർട്‌സ് ന്യായമായ കാലയളവിനുള്ളിൽ ലഭ്യമാക്കാൻ ഏജൻസിയും ഉപയോക്താവും തമ്മിൽ ധാരണയിലെത്തുകയാണ് വേണ്ടത്.

article-image

asetfesg

You might also like

  • Lulu Exchange
  • Straight Forward

Most Viewed