സൗദി കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഉയർത്തി


കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഉയർത്തി. മണിക്കൂറിന് അഞ്ചര റിയാലിൽ നിന്നും 10 റിയാലായാണ് കൂട്ടിയത്. പാർക്കിങ് അനുബന്ധ സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. ആഭ്യന്തര സർവിസുകൾ ഓപറേറ്റ് ചെയ്യുന്ന അഞ്ചാം നമ്പർ ടെർമിനലിലെ കുറഞ്ഞ സമയത്തേക്കും ദീർഘകാലത്തേക്കുമുള്ള പാർക്കിങ്ങിനും അന്താരാഷ്ട്ര ടെർമിനലുകളിലെ പാർക്കിങ്ങിനും മണിക്കൂറിന് 10 റിയാലും പ്രതിദിനം പരമാവധി 130 റിയാലുമാണ് പുതിയ നിരക്ക്. ഒരു മണിക്കൂറിന് 10 റിയാൽ നൽകണമെങ്കിൽ ഒരു ദിവസം മുഴുവൻ പാർക്ക് ചെയ്യാൻ 130 റിയാൽ ഒടുക്കിയാൽ മതി.

അന്താരാഷ്ട്ര ടെർമിനലിലെ പാർക്കിങ്ങിന് 48 മണിക്കൂർ പിന്നിട്ടാൽ പിന്നീടുള്ള ദിവസങ്ങൾക്ക് പ്രതിദിനം 40 റിയാൽ തോതിൽ നൽകിയാൽ മതി. ദീർഘകാല പാർക്കിങ്ങിനും മണിക്കൂറിന് 10 റിയാലാണ് നിരക്കെങ്കിലും പ്രതിദിനം പരമാവധി 80 റിയാൽ വരെ മാത്രമേ നൽകേണ്ടതുള്ളൂ. വാരാന്ത്യ ദിവസങ്ങളിലും രാത്രിയിലും പാർക്ക് ചെയ്യുന്നവർക്ക് ഇതാണ് ഏറ്റവും അനുയോജ്യം. എല്ലാ പാർക്കിങ് ഏരിയകളും ടെർമിനലുകളോട് വളരെ അടുത്താണ്. അഞ്ച് മിനുട്ടിനുള്ളിൽ നടന്നെത്താൻ കഴിയുന്ന ദൂരത്തിലാണ് ഇത്.

article-image

xdgx

You might also like

  • Lulu Exchange
  • Straight Forward

Most Viewed