ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച 11 പേരെ പിടികൂടി ശിക്ഷിച്ചു


ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച 11 പേരെ പിടികൂടി ശിക്ഷിച്ചു. മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ജവാസാത് സീസണൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയാണ് ശിക്ഷിച്ചത്. തടവും പിഴയുമാണ് വിധിച്ചത്. പെർമിറ്റില്ലാത്തവരെ കടത്താൻ ശ്രമിച്ച് കുടുങ്ങിയ വിദേശികളെ നാടുകടത്താനും വിധിയുണ്ട്. പുതിയ വിസകളിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തി. നിയമ ലംഘകരുടെ വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതികളിൽ നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനമുണ്ട്. ഹജ്ജ് പെർമിറ്റില്ലാത്തവരെ കടത്തുന്നവർക്കുള്ള ശിക്ഷകൾ പ്രഖ്യാപിക്കാൻ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്പോസ്റ്റുകളിൽ ജവാസാത് സീസണൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 

പെർമിറ്റില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താൻ ശ്രമിക്കുന്നവർക്ക് ആറു മാസം വരെ തടവും 50,000 റിയാൽ തോതിൽ പിഴയും ലഭിക്കും. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവർമാർക്ക് ഇരട്ടി തുക പിഴ ചുമത്തും. ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. വിദേശികളായ നിയമ ലംഘകരെ സൗദിയിൽനിന്ന് നാടുകടത്തി പ്രവേശന വിലക്കേർപ്പെടുത്തും. ഹജ്ജ് നിയമനിർദേശങ്ങൾ പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും ജവാസാത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവരെയും നിയമലംഘകരെ കടത്താൻ ശ്രമിക്കുന്നവരെയും തടയാൻ പുണ്യസ്ഥലങ്ങൾക്ക് ചുറ്റും സുരക്ഷ വകുപ്പുകൾ ശക്തമായ സുരക്ഷ വലയം തീർത്തിട്ടുണ്ട്.

article-image

dfhfd

You might also like

Most Viewed