പ്രഥമ ഖത്തർ ടോയ് ഫെസ്റ്റിവൽ ജൂലൈ 13 മുതൽ


പ്രഥമ ഖത്തർ ടോയ് ഫെസ്റ്റിവൽ ഈ മാസം നടക്കും. ഖത്തർ ടൂറിസമാണ് സംഘാടകർ. ലോകത്തെ പ്രമുഖ കളിപ്പാട്ട നിർമാണ കമ്പനികളെല്ലാം ഫെസ്റ്റിവലിൽ പങ്കെടുക്കും. കുട്ടികളെ മാത്രമല്ല മുതിർന്നവരെ കൂടി മാന്ത്രിക ലോകത്തേക്ക് കൊണ്ടുപോകുമെന്ന വാഗ്ദാനവുമായാണ് ഫെസ്റ്റിവൽ വരുന്നത്. കളിപ്പാട്ടങ്ങളുടെയും വിനോദങ്ങളുടെയുംപുതിയ ലോകമാകും ടോയ് ഫെസ്റ്റിവൽ ഖത്തറിന് സമ്മാനിക്കുക. ജൂലൈ 13ന് തുടങ്ങി ആഗസ്റ്റ് വരെ നീണ്ടുനിൽക്കും. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദി. 

സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 മണിവരെയും വീക്കെൻഡിൽ 2 മുതൽ 11 മണിവരെയുമാണ് സന്ദർശന സമയം. ബാർബീ, ഡിസ്‌നി പ്രിൻസസ്, ബ്ലിപ്പി, ഹോട്വീൽസ്, മോണോപൊളി തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമാണ്. വിവിധ വിനോദ പരിപാടികളും അരങ്ങേറും. ടിക്കറ്റ് മുഖേനയാണ് പ്രവേശനം

article-image

sdgdx

You might also like

Most Viewed