കുവൈത്തിൽ ഡെലിവറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി


കുവൈത്തിൽ ഡെലിവറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി. ഡെലിവറി സ്ഥാപനങ്ങൾ‍ക്ക് കൂടുതൽ വാഹനങ്ങൾ ചേർക്കുന്നതിനായി കർശന വ്യവസ്ഥകൾ‍ ഏർ‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ഇതുസംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചതായാണ് റിപ്പോർ‍ട്ട്.   

അതേസമയം, നിലവിലെ സ്ഥാപനങ്ങൾ‍ക്ക് വാഹനങ്ങൾ‍ അനുവദിക്കുന്നതിൽ‍ ഇളവ് നൽ‍കിയിട്ടുണ്ട്. ഡെലിവറി കമ്പനികളുടെ പരമാവധി വാഹനങ്ങളുടെ എണ്ണം 90 കവിയാൻ പാടില്ലെന്നും അധികൃതർ‍  അറിയിച്ചു. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ മൂന്നു വർഷത്തിൽ കൂടുതൽ പഴക്കമുള്ളതായിരിക്കരുതെന്നും ഏഴു വർഷത്തിനുശേഷം സർവിസ് അവസാനിപ്പിക്കണമെന്നും പുതിയ ഉത്തരവിൽ‍ പറയുന്നു. ബൈക്കുകളുടെ കാലാവധിയും നാലു വർ‍ഷമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

വാഹനം ഓടിക്കുന്ന ഡ്രൈവർ കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ യൂനിഫോം ധരിച്ചിരിക്കണമെന്നും ബൈക്ക് ഓടിക്കുന്നവർ ഹെൽ‍മറ്റ്‌ ധരിക്കണമെന്നും റിങ് റോഡുകൾ‍, ഹൈവേകൾ‍ എന്നിവ ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്.

article-image

hgfg

You might also like

Most Viewed