കളരിപ്പയറ്റിൽ ഗിന്നസ് റെക്കോർഡുമായി ദുബായ്; നേട്ടത്തിന്റെ ഭാഗമായി നടി ഐമ

‘ജേക്കബിന്റെ സ്വർഗ്ഗരാജ്യ’ത്തിൽ നിവിൻ പോളിയുടെ അനിയത്തി വേഷത്തിലെത്തിയപ്പോഴാണ് ഐമ റോസ്മിയെ പ്രേക്ഷകർ ശ്രദ്ധിച്ചത്. ‘ദൂരം’ എന്ന ചിത്രത്തിലൂടെ ഇരട്ട സഹോദരിക്കൊപ്പമാണ് ഐമ സിനിമ ലോകത്തേക്ക് എത്തുന്നത്. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത ഐമ സമൂഹ മാധ്യമങ്ങളിൽ താരമാണ്. ഇപ്പോഴിതാ, കളരിപ്പയറ്റിൽ ഗിന്നസ് റെക്കോർഡ് നേടിയ ടീമിന്റെ ഭാഗമായിരിക്കുകയാണ് നടി.
ഔദ്യോഗികമായി ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം കളരി അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ടീം. ടീമിന്റെ ഭാഗമാകാൻ പറ്റിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഐമ. നിർമാതാവ് സോഫിയ പോളിന്റെ മകൻ കെവിൻ പോളിനെ ആണ് ഐമ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള വിഡിയോയും ചിത്രങ്ങളുമെല്ലാം ഐമ പങ്കുവയ്ക്കാറുണ്ട്.
മലയാള സിനിമയിൽ വളരെയധികം കൗതുകവുമായി കടന്നുവന്ന നായികമാരാണ് ഐമ റോസ്മിയും ഐന റോസ്മിയും. ആദ്യമായി മലയാള സിനിമയിൽ ഇരട്ടസഹോദരിമാർ നായികമാരായി എത്തുന്നു എന്ന വാർത്തയിലൂടെയാണ് ഇരുവരും ശ്രദ്ധനേടിയത്. ദൂരം എന്ന ചിത്രത്തിൽ നായികമാരായി ഇരുവരും ചുവടുറപ്പിച്ചെങ്കിലും ഐമയാണ് സിനിമയിൽ സജീവമായത്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഹൽവ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഐമ വേഷമിട്ടു.
നൃത്തരംഗത്തും സജീവമായ ഇരുവരും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ്. നിർമ്മാതാവ് സോഫിയ പോളിന്റെ മകനായ കെവിൻ പോളുമായി 2018ൽ വിവാഹിതയായ ശേഷം ഐമ ഇൻഡസ്ട്രിയിൽ സജീവമായിരുന്നില്ല. പടയോട്ടത്തിൽ മാത്രമാണ് പിന്നീട് വേഷമിട്ടത്.കുടുംബത്തോടൊപ്പം യുഎഇയിൽ സ്ഥിരതാമസമാക്കിയ ഐമ, നർത്തകി മൈഥിലി റോയിയുടെ നിർദ്ദേശത്തെ തുടർന്നാണ് വിനീത് ശ്രീനിവാസന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ വേഷമിട്ടത്.
aaa