സൗദി ഉടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ അധികകാലം വേണ്ടിവരില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം പ്രിവന്റീവ് ഹെൽത്ത് അണ്ടർസെക്രട്ടറി ഡോ: അബ്ദുല്ല അസിരി. രാജ്യം കോവിഡ് മഹാമാരിയുടെ അവസാന വക്കിലാണെന്നും മനുഷ്യരിലും സമ്പദ്‌വ്യവസ്ഥയിലും അതിന്റെ ആഘാതം ഏറ്റവും താഴ്ന്ന നിലയിലായിലായെന്നും കോവിഡിനു മുമ്പുള്ള ജീവിതം നമ്മുടെ ജീവിതത്തോട് വളരെ അടുത്താണെന്നും അദേഹം പറഞ്ഞു.ആഗോളതലത്തിലും അറബ് ലോകത്തും നിരവധി രാജ്യങ്ങൾ കോവിഡിന്റെ മിക്ക നിയന്ത്രണങ്ങളും നീക്കി സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. എന്നാൽ കോവിഡ് മഹാമാരിയിൽ രാജ്യം പിന്തുടർന്ന് പോരുന്ന മുൻകരുതലുകൾ എടുത്തുകളയാനുള്ള തീരുമാനങ്ങളിൽ നിരവധി ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.